Wednesday, March 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഇന്ന്, ഇറാനും ലബനനിലെ ഹിസ്ബുല്ലയ്ക്കുമെതിരെ ഞങ്ങൾ നടത്തുന്ന യുദ്ധം ശക്തമാക്കുന്ന തരത്തിൽ ചില പ്രധാനപ്പെട്ട സർപ്രൈസുകൾ വരാനുണ്ട്’–കാട്സ് പറഞ്ഞു. ഇറാനിൽ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വർധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാൻ ഇന്റലിജൻസ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ താനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇസ്രയേൽ സൈന്യത്തിന് എല്ലാ അധികാരവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments