മാലെ :റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഘാനിയ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് മാലദ്വീപിൽ മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.15ന് വാവു അറ്റോളിലെ വി ഫെലിദൂ ദ്വീപിനു സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രശസ്ത റാലി ഡ്രൈവർ ഹരി സിങ് ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരെ അപകടത്തിനു പിന്നാലെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അഞ്ച് ഇന്ത്യക്കാരുൾപ്പെടെ ഏഴ് വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ഗൗതം സിംഘാനിയക്ക് നിസാര പരുക്കുകൾ മാത്രമാണുള്ളതെന്നും നിലവിൽ മുംബൈയിൽ വിശ്രമത്തിലാണെന്നുമാണ് വിവരം. മൂന്നു പേർക്ക് പരുക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



