Saturday, March 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (L.A.N.A) യുടെ ഹ്യൂസ്റ്റൻ സമ്മേളനം ശ്രദ്ധേയമായി

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (L.A.N.A) യുടെ ഹ്യൂസ്റ്റൻ സമ്മേളനം ശ്രദ്ധേയമായി

എ.സി.ജോർജ്

ഹ്യൂസ്റ്റൻ: ഡാളസിൽ നിന്നെത്തിയ ലാനാ പ്രവർത്തകർക്ക് ഹ്യൂസ്റ്റനിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റെസ്റ്റോറണ്ടു ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി. ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന, ലാനയുടെ മുൻ ഭാരവാഹിയും, പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ, സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ.

മുൻ ലാനാ പ്രസിഡൻറ്. ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാനാ പ്രസിഡൻറ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി.ജോർജ് സ്വാഗത പ്രസംഗം നടത്തി, സന്നിഹിതരായവരെ പരിചയപ്പെടുത്തി. ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളം സൊസൈറ്റി പ്രവർത്തകരും, കേരള റൈറ്റേഴ്സ് ഫോറം, പ്രവർത്തകരും, മറ്റ് ഭാഷാ സ്നേഹികളും യോഗത്തിൽ പങ്കെടുത്തു.

ലാനാ പ്രസിഡൻറ് സാമുവൽ യോഹന്നാൻ ഉൽഘാടന പ്രസംഗത്തിൽ ഭാഷയുടെയും സാഹിത്യത്തിന്റെയും നിലനിൽപ്പിനും ഉന്നതിക്കും വളർച്ചയ്ക്കും ലാനാ ചെയ്തുവരുന്ന പദ്ധതികളെയും സേവനങ്ങളെയും ഹ്രസ്വമായി വിവരിച്ചു.
ഉഷ നായർ, ടി.എൻ.സാമുവൽ എന്നിവർ കവിതകൾ ചൊല്ലി. ഡോക്ടർ ജോസഫ് പൊന്നോലി സാഹിത്യകാരനായ ജോർജ് മണ്ണികരോട്ട് എഴുതിയ വിവിധ സാഹിത്യകൃതികളെ പറ്റി, പ്രത്യേകിച്ച്, അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തെ ആധാരമാക്കി പ്രബന്ധം അവതരിപ്പിച്ചു.

ഡാളസിൽ നിന്നു എത്തിയ ബാജി ഓടംവേലി, ഷാജു ജോൺ എന്നിവർ ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ (K.L.S.) പ്രവർത്തനങ്ങളെ ആസ്‌പദമാക്കി സംസാരിച്ചു. ജോർജ് പുത്തൻകുരിശ്, പൊന്നുപ്പിള്ള, തുടങ്ങിയവർ മലയാളം സൊസൈറ്റിയിലെ പ്രതിമാസ യോഗങ്ങളിലേക്ക് സന്നിഹിതരായ എല്ലാ സാഹിത്യഭാഷാ സ്നേഹികളെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ഹൂസ്റ്റൻ വോയിസ് ടിവി പ്രതിനിധി സെന്നി ഉമ്മൻ, നൈനാൻ മാത്തുള്ള, സുരേന്ദ്രൻ നായർ, റോസി സാമുവൽ, രാജേന്ദ്രൻ കൃഷ്ണദാസ്, അലക്സ് കുട്ടി ഡേവിഡ്, അലക്സാണ്ടർ ജേക്കബ്, ജോസഫ് തച്ചാറ തുടങ്ങിയവർ ഭാഷാ സാഹിത്യ ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും യോഗത്തിനു ആശംസ അർപ്പിച്ചു. സംസാരിക്കുകയും ചെയ്തു. ജോൺ മാത്യു, എ.സി. ജോർജ്, എന്നിവർ സമീപകാലത്ത് രചിച്ച കൃതികൾ ലാന- KLS ലൈബ്രറികളിലേക്കായി ഭാരവാഹികളായ സാമുവൽ യോഹന്നാൻ, ബാജി ഓടംവേലി എന്നിവരെ യഥാക്രമം ഏൽപ്പിക്കുകയുണ്ടായി. ഷാജു ജോൺ നടത്തിയ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments