പി.പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി :യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ കടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയായതിനാൽ വാഷിംഗ്ടണിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കുറ്റപത്രം റദ്ദാക്കണോ അതോ വിചാരണയുമായി മുന്നോട്ട് പോകണോ എന്ന് കോടതി ഉടൻ തീരുമാനിക്കും.
ഉയർന്ന സുരക്ഷാ ക്ലിയറൻസ് ഉണ്ടായിരുന്ന ടെല്ലിസ്, തന്റെ പദവി ഉപയോഗിച്ച് അതീവ രഹസ്യമായ രേഖകൾ ഓഫിസിൽ നിന്ന് കടത്തി സ്വന്തം വസതിയിൽ സൂക്ഷിച്ചു.
ജോലിസ്ഥലത്ത് രേഖകൾ പരിശോധിക്കാൻ അനുമതി ഉണ്ടെന്നത് അവ വീട്ടിൽ കൊണ്ടുപോകാനുള്ള അനുമതിയല്ല. അനുവാദമില്ലാതെ ഇത്തരം രേഖകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് രേഖകൾ കൈകാര്യം ചെയ്തതെന്നും, രേഖകൾ തിരികെ നൽകാൻ സർക്കാർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ടെല്ലിസിന്റെ അഭിഭാഷകർ വാദിക്കുന്നു. തെറ്റായ നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും ഇവർ പറയുന്നു.
ഇത് നിയമത്തിലെ പഴുതുകൾ കണ്ടെത്താനുള്ള ശ്രമമാണെന്നും, രേഖകൾ അനധികൃതമായി വീട്ടിൽ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.



