Thursday, March 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലാന കഥാ ചർച്ച മാർച്ച്‌ 27 വെള്ളിയാഴ്ച്ച വൈകിട്ട് 8 മണിക്ക്

ലാന കഥാ ചർച്ച മാർച്ച്‌ 27 വെള്ളിയാഴ്ച്ച വൈകിട്ട് 8 മണിക്ക്

ലിറ്ററിറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രതിമാസ സാഹിത്യ ചർച്ച മാർച്ച്‌ 27 വൈകിട്ട് 8 മണിക്ക് (CST)സൂം വഴി നടത്തുന്നതാണ്.

ഈ പരിപാടിയിൽ ലാനാ അംഗങ്ങളായ പ്രശസ്ത എഴുത്തുകാർ ജെയിൻ ജോസഫിന്റെയും രാജേഷ് തെക്കൻമാരുടെയും കഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജെയിൻ ജോസഫിന്റെ ” “എംറ്റി നെസ്റ്റ്” ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച പ്രശസ്ത കഥയാണ്. ലാന അംഗവും എഴുത്തുകാരിയുമായ റഹീമബി അവതരിപ്പിച്ച് വിലയിരുത്തും.

രാജേഷ് തെക്കൻമാരുടെ മലയാള നാട് മാസികയിൽ പ്രസിദ്ധീകരിച്ച “പല്ലമ്മ” എന്ന കഥ ലാനാംഗം ഷിനോ കുര്യൻ അവതരിപ്പിച്ച് വിലയിരുത്തും.

തുടർന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിന് സാഹിത്യപ്രേമികളായ ഏവരെയും ഈ സൂം മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു.
Zoom meeting ID: 826 4349 6504.

കൂടുതൽ വിവരങ്ങൾക്ക് 
ലാനാ പ്രോഗ്രാം കമ്മിറ്റി ചെയർ പേഴ്സൺ ഷാജു ജോൺ
(469) 274-6501) ,
പ്രസിഡന്റ്‌ സാമൂവൽ പനവേലി (214 435 0124) , സെക്രട്ടറി നിർമല ജോസഫ് (347 204-0062) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വാർത്ത തയ്യാറാക്കിയത് : ബാജി ഓടംവേലി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments