Saturday, March 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ ഇമെയിലിൽ ഇറാൻ ഹാക്കർമാർ നുഴഞ്ഞുകയറി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ ഇമെയിലിൽ ഇറാൻ ഹാക്കർമാർ നുഴഞ്ഞുകയറി

വാഷിങ്ടൻ :യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിലിൽ ഇറാൻ ബന്ധമുള്ള ഹാക്കർമാർ നുഴഞ്ഞുകയറി. ഇമെയിലിലെ രേഖകളും ഡയറക്ടറുടെ ഫോട്ടോകളും ഹൻസാല ഹാക്ക് ടീം പുറത്തുവിട്ടു. കാഷ് പട്ടേലിന്റെ ഇമെയിൽ ഹാക്ക് ചെയ്തെന്നും പുറത്തുവിട്ട രേഖകൾ ആധികാരികമാണെന്നും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.

പലസ്തീൻ അനുകൂലമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഹൻസാലയ്ക്ക് ഇറാൻ സർക്കാരുമായി ബന്ധമുണ്ടെന്നാണു പാശ്ചാത്യ ഏജൻസികളുടെ കണ്ടെത്തൽ. കഴിഞ്ഞമാസം യുഎസിലെ മിഷിഗൻ ആസ്ഥാനമായ മെഡിക്കൽ സർവീസ് കമ്പനിയുടെ വെബ്സൈറ്റിലും ഹൻസാല നുഴഞ്ഞുകയറിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments