മാഞ്ഞൂർ: മണപ്പള്ളിൽ (മരങ്ങാട്ടിൽ) എം.കെ.ജയിംസ് (കുഞ്ഞുമോൻ–83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (29.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാരിഷ്ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം മാഞ്ഞൂർ സൗത്ത് സെന്റ്.തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (മകുടാലയം പള്ളി).
ഭാര്യ: മാഞ്ഞൂർ സൗത്ത് മരങ്ങാട്ടിൽ ത്രേസ്യാമ്മ. മക്കൾ: ടിജ സിറിയക് (യുഎസ്), ജോർജ് ജയിംസ്. മരുമകൻ: യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അരീക്കര (തൊടുപുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി).



