Sunday, March 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinema'ദി ഗ്രീൻ അലേർട്ട്' ഡോക്യുമെന്ററി ഫിലിം: ആഗോള പരിസ്ഥിതി പ്രതിസന്ധിയ്ക്കെതിരായി ശക്തമായ മുന്നറിയിപ്പ്

‘ദി ഗ്രീൻ അലേർട്ട്’ ഡോക്യുമെന്ററി ഫിലിം: ആഗോള പരിസ്ഥിതി പ്രതിസന്ധിയ്ക്കെതിരായി ശക്തമായ മുന്നറിയിപ്പ്

ഡോ. മാത്യു ജോയിസ്‌

മാവേലിക്കര: പരിസ്ഥിതി സംരക്ഷണത്തിന്റെ അടിയന്തര പ്രാധാന്യം വിളിച്ചോതുന്ന “ദി ഗ്രീൻ അലേർട്ട്” എന്ന ഡോക്യുമെന്ററി ഫിലിം ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ സന്ദേശം കൈമാറുന്ന ഈ ഡോക്യുമെന്ററി, ലോകമെമ്പാടുമുള്ള സർക്കാരുകളുടെയും പരിസ്ഥിതി സംഘടനകളുടെയും ശ്രദ്ധയിൽപ്പെടുന്ന പ്രധാന വിഷയങ്ങളെ ആവിഷ്കരിക്കുന്നു.

പ്രൊഫ. കെ. പി. മാത്യു രചനയും കെ. സി. തുളസിദാസ് സംവിധാനവും നിർവഹിച്ച ചിത്രം, ബോസ്റ്റണിലെ കുര്യൻ ഫൗണ്ടേഷന്റെ ബാനറിൽ തമ്പി കുര്യൻ നിർമ്മിച്ചതാണ്. 150-ലധികം കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് ചിത്രം സാക്ഷാത്കരിച്ചത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൃശ്യാവിഷ്‌കാരം സവിശേഷമാക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ പത്ത് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം, വിവിധ അന്താരാഷ്ട്ര സംഘടനകൾ, ചലച്ചിത്രമേളകൾ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ വിദഗ്ധരും സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുത്ത പ്രിവ്യൂ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ജലക്ഷാമം, വനനശീകരണം, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം, വായുമലിനീകരണം എന്നിവയുൾപ്പെടെയുള്ള ഭീഷണികളെ ചിത്രം ശക്തമായി മുന്നോട്ടുവെക്കുന്നു. മനുഷ്യനും പ്രകൃതിയും നേരിടുന്ന ഭാവി പ്രതിസന്ധികളെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കാട്ടുതീയിൽ നിന്ന് രക്ഷപ്പെടുന്ന മനുഷ്യരും മൃഗങ്ങളും, അപ്രതീക്ഷിത വെള്ളപ്പൊക്കവും തുടങ്ങിയ ദൃശ്യങ്ങൾ പ്രേക്ഷകർക്കിടയിൽ ശക്തമായ പ്രതികരണം സൃഷ്ടിക്കുന്നു.

ലൈവ് ആക്ഷനും എഐ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള അവതരണം സിനിമയ്ക്ക് വ്യത്യസ്തമായ ദൃശ്യഭാഷ നൽകുന്നു. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന സന്ദേശം പ്രേക്ഷകരിൽ ബോധവൽക്കരണമായി എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിരിക്കുന്നു.

“ദി ഗ്രീൻ അലേർട്ട്” ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം 2026 ഏപ്രിൽ 1-ന് രാവിലെ 10.30-ന് മാവേലിക്കര സാന്ദ്ര തിയേറ്ററിൽ നടക്കും. പ്രവേശനം സൗജന്യമാണ്.

Dr.Mathew Joys
Global Media Chairman GIC

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments