Monday, March 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനി...

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനി എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ (FOMAA – Federation of Malayalee Associations of Americas) ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 വർഷത്തെ ദ്വൈവാർഷിക സമാപന കൺവെൻഷൻ ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച്‌ (1500 DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു.

കൺവെൻഷനോട് അനുബന്ധിച്ച് ഗ്രൂപ്പ് ഡാൻസ് മത്സരവും നടത്തപ്പെടുന്നു. ഫോമാ ന്യൂയോർക്ക് റീജിയൻറെ ചരിത്രത്തിലാദ്യമായാണ് ഒരു ഡാൻസ് കോമ്പറ്റിഷൻ നടത്തുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളറും (First Prize: $1,000) രണ്ടാം സമ്മനമായി എഴുന്നൂറ്റി അൻപത് ഡോളറും (Second Prize: $750) മൂന്നാം സമ്മനമായി അഞ്ഞൂറ് ഡോളറും (Third Prize: $500) നൽകുന്നതാണ്. ജൂൺ 6 ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ മത്സരം ആരംഭിക്കും.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്. (1) ഒരു ഗ്രൂപ്പിൽ 6 മുതൽ 8 വരെ പേർക്ക് പങ്കെടുക്കാവുന്നതാണ് (2) പങ്കെടുക്കുന്നവർ പതിമൂന്നു വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരായിരിക്കണം (3) ഒരു ഡാൻസ് 6 മുതൽ 8 വരെ മിനുട്ട് സമയത്തിനുള്ളിൽ പൂർത്തീകരിക്കണം (4) ബോളിവുഡ്, ഇന്ത്യൻ ക്ലാസിക്കൽ, നാടോടി നൃത്തം, സമകാലീന നൃത്തം, ഹിപ്പ്-ഹോപ്പ്, ജാസ്സ് എന്നീ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ഒരു ഡാൻസ് അവതരിപ്പിക്കണം (5) പങ്കെടുക്കുന്ന ഓരോ ടീമും നൂറു ഡോളർ ($100) നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് (6) ഏപ്രിൽ 30-ന് മുമ്പായി ടീമിൻറെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ (1) Dr. Bindu Thomas – (347) 993-9113 (2) Pinky Ann Thomas – (718) 790-3658.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments