Tuesday, March 31, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു

ബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു

പി.പി ചെറിയാൻ

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ്‌ ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് നേതൃത്വം നൽകി
കഴിഞ്ഞ വാരത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ പള്ളിയിൽ സന്ദർശനം നടത്തിയ ബിഷപ്പ്. മാർച്ച് 25-ന് നടന്ന സൗഖ്യ ശുശ്രൂഷയിലും പങ്കെടുത്തു.

ബിഷപ്പിന്റെ ആദ്യ സന്ദർശനത്തോടനുബന്ധിച്ച് ഫാർമേഴ്‌സ് ബ്രാഞ്ച് മേയർ ടെറി ലിൻ അദ്ദേഹത്തെ ആദരിക്കുകയും സഭയും സമൂഹവും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പള്ളിയിലെ വിവിധ വംശങ്ങളിലും പ്രായത്തിലുമുള്ള ആളുകളുടെ വൈവിധ്യത്തെയും അ ഭയാർത്ഥികൾക്കായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

വികാരി റവ. റോയ് തോമസ്, വെസ്ട്രി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളെ ബിഷപ്പ് പ്രശംസിച്ചു. ആരാധനയ്ക്ക് ശേഷം നടന്ന സ്നേഹവിരുന്നിലും തുടർന്ന് നടന്ന ഭരണസമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

2026 ജനുവരി 11-നാണ് റോബർട്ട് പ്രൈസ് ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്. പള്ളിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം മാനേജിംഗ് ബോർഡ് അംഗങ്ങളുമായി ചർച്ച നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments