Wednesday, April 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica'മാറ്റത്തിന് ഒപ്പം മാഗ്' വിദ്യാർത്ഥികൾക്കും മുതിര്‍ന്നവര്‍ക്കുമായി എ.ഐ പരിശിലന ക്ലാസ് സംഘടിപ്പിച്ചു

‘മാറ്റത്തിന് ഒപ്പം മാഗ്’ വിദ്യാർത്ഥികൾക്കും മുതിര്‍ന്നവര്‍ക്കുമായി എ.ഐ പരിശിലന ക്ലാസ് സംഘടിപ്പിച്ചു

ജിൻസ് മാത്യു, റിവർസ്റ്റോൺ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്] വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കു മായി സംഘടിപ്പിച്ച എ.ഐ ക്ലാസ് മികച്ച പ്രതികരണം നേടി.
വിദ്യാഭ്യാസം, ആരോഗ്യം, ഫിനാൻസ്, ഐ.ടി ഉൾപ്പെടെ വിവിധ മേഖലകളിലെ എ.ഐയുടെ പ്രായോഗിക ഉപയോഗങ്ങളെ കുറിച്ച് വിശദമായി ക്ലാസ് സാങ്കേതിക വിദഗ്ദർ കൈകാര്യം ചെയ്‌തു.

എ.ഐ സാങ്കേതിക വിദഗ്ദൻ സുധീഷ് മാത്യു ക്ലാസിന് നേതൃത്വം നൽകി.സുദേഷ് വാസുദേവൻ, ജോബി ചെറിയാൻ, എന്നിവരുടെ പാനൽ ക്ലാസുകൾക്ക് അസിസ്‌റ്റ് ചെയ്തു‌.
മാഗ് പ്രസിഡന്റ് റോയി മാത്യു പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു‌.യൂത്ത് കോ ഓർഡിനേറ്റർ മൈക്കിൾ ജോയി സ്വാഗതവും സെക്രട്ടറി വിനോദ് ചെറിയാൻ നന്ദിയും പറഞ്ഞു.

മാഗ് ഭാരവാഹികളായ ഷിനു ഏബ്രഹാം,സന്തോഷ് ആറ്റ്പുറം, ജീവൻ സൈമൺ, അനിലാ സന്ദീപ്,സുബിൻ ബാലകൃഷ്ണൻ,അമ്പിളി ആന്റണി,ജിൻസ് മാത്യു,ട്രസ്റ്റി ബോർഡ് മെമ്പർ ജോസ്. കെ.ജോൺ,വിനോദ് വാസു ദേവൻ,അജു വാരിക്കാട്ട്, മോൻസി കുര്യാക്കോസ്,മാത്യുസ് ചാണ്ടപ്പിള്ള എന്നിവർ നേതൃത്വം കൊടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments