ജിനേഷ് തമ്പി
ന്യൂജേഴ്സി : മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ റവ.ഫാ. കെ ജി അലക്സാണ്ടർ (അടൂർ ഭദ്രാസനം), ഇടവക വികാരി റവ.ഫാ.ഡോ. ബാബു.കെ.മാത്യു എന്നിവരുടെ വിശുദ്ധ കാർമീകത്വത്തിൽ ക്രമീകരിച്ചിരിക്കുന്നു.
ഏപ്രിൽ ഒന്ന് ബുധനാഴ്ച വൈകുന്നേരം പെസഹാവ്യാഴാഴ്ച ശ്രുശൂഷയുടെ ഭാഗമായി ഏഴു മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും, ഒൻപതു മണിക്ക് പെസഹാ അപ്പം വാഴ്ത്തൽ ശ്രുശൂഷയും ദൈവതിരുനാമത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രിൽ രണ്ടു വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് സന്ധ്യാ നമസ്കാരം.

ഏപ്രിൽ മൂന്ന്, ദുഃഖവെള്ളിയാഴ്ച പ്രാർഥനാക്രമങ്ങൾ രാവിലെ എട്ടര മണിക്ക് ആരംഭിക്കും. വിശുദ്ധ കർമങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിശ്വാസികൾക്കും വിശുദ്ധക്രമങ്ങൾക്ക് ശേഷം ലഘു ഭക്ഷണവും സജീകരിച്ചിട്ടുണ്ട്.
ഏപ്രിൽ നാല്, ദുഃഖ ശനിയാഴ്ച, പത്തര മണിക്ക് ഉച്ച നമസ്കാരവും, തുടർന്ന് വിശുദ്ധകുർബാനയും, വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ അഞ്ചു ഈസ്റ്റർ ദിനം, രാവിലെ എട്ടു മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് ഈസ്റ്റർ ശ്രുശൂഷയും, വിശുദ്ധകുർബാനയും അതിനെ തുടർന്ന് ഈസ്റ്റർ ആഘോഷം പ്രമാണിച്ച് ഭക്ഷണവും ഉണ്ടായിരിക്കും
സെന്റ് സ്റ്റീഫൻസ് ദേവാലയ വികാരി റവ:ഫാ.ഡോ. ബാബു .കെ.മാത്യു എല്ലാ വിശ്വാസികളും സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കഷ്ടാനുഭാഴ്ച ശ്രുശൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് പ്രത്യേകം ഓർമിപ്പിച്ചു.
വാർത്ത അയച്ചത് : ജിനേഷ് തമ്പി



