വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് നടത്തുന്ന മൂന്നാമത് നോർത്ത് അമേരിക്കൻ ക്യാപിറ്റൽ കപ്പ് സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു .
ഇന്ത്യൻ ഫുട്ബോൾ രോമാഞ്ചം ഐ എം വിജയൻ ഉത്ഘാടനം ചെയ്യുന്ന ടൂർണമെന്റിൽ പ്രമുഖ നോർത്ത് അമേരിക്കൻ സോക്കർ ക്ലബ്ബുകളായ
- Diamond FC – Toronto, Canada
- CKSC Warriors – Raleigh, North Carolina
- MD Strikers – Maryland
- St. Jude FC – Virginia
- Khalazis – Washington, D.C.
- Khiladiz – Baltimore, Maryland
- NY Challengers – New York
- NYC Islanders – New York
- Minnals – Charlotte, North Carolina
- Tuskers – Ohio
- Urban Tuskers – Frederick, Maryland
- New Castle – Delaware
തുടങ്ങിയവർ പങ്കെടുക്കുന്നു.
വിവിധ നോർത്ത് അമേരിക്കൻ മലയാളി സംഘടനകൾ ടൂർണമെന്റ് വിജയത്തിനായി ആശംസകൾ അറിയിച്ചു .



