Thursday, April 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസ് ഉൽഘാടനം ചെയ്‌തു

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസ് ഉൽഘാടനം ചെയ്‌തു

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസിന്റെ ഉൽഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ന്യൂ ജേഴ്‌സി ഓഫീസ് ഇൻചാര്ജും ന്യൂ ജേഴ്സിയിലെ പ്രമുഖ ഡോക്ടറായ ജെയിംസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , റീജണൽ വൈസ് പ്രസിഡന്റ് കോശി കുരുവിള, റെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഫ്രാൻസിസ് കരക്കാട്ട് എന്നിവരും പങ്കെടുത്തു ആശംസകൾ നേർന്ന് സംസാരിച്ചു.

നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് ബേസിക് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത് . ഈ ഹെൽത്ത് ക്ലിനിക്കുകളുടെ ന്യൂ ജേഴ്‌സി ഓഫീസ് ആയി പ്രവർത്തിക്കുന്നത് (124 Gregory Ave # 301 ,Passaic ,New Jersey ) ഡോ. ജെയിംസ് എബ്രഹാം MD യുടെ സ്വന്തം ഓഫീസിൽ തന്നെയാണ്.

ഡോ. ജെയിംസ് എബ്രഹാം MD , 38 വർഷത്തെ മെഡിക്കൽ പരിചയം ഉള്ള ന്യൂ ജേഴ്സിയിലെ പ്രസിദ്ധനായ ഡോക്ടർ ആണ്, ന്യൂ ജേഴ്സിയിൽ 30 വർഷമായി പ്രവർത്തിക്കുന്നു. സെന്റ് മേരീസ് ജനറൽ ഹോസ്പിറ്റൽ, കെയർ പോയിന്റ് ഹെൽത്ത് ബേവൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററുമായും അഫിലിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം സ്പെഷ്യലൈസ് ചെയ്യുന്നത് പർമോളജി, ഇന്റേണൽ മെഡിസിൻ , ക്രിട്ടിക്കൽ കെയർ, സ്ലീപ്പ് മെഡിസിസ്സ് എന്നീ മേഘലകളിൽ ആണ് . ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും മെഡിസിൻ കഴിഞ്ഞു അമേരിക്കയിൽ എത്തിയ ഡോ. ജെയിംസ് എബ്രഹാം ടോപ് ഡോക്ടർസ് റെക്കകനേഷൻ ലിസ്റ്റിൽ അംഗമാണ്. ഔട്ട്സ്റ്റാൻഡിങ് ഹെൽത്ത് എഡ്യൂക്കേഷൻ നാഷണൽ ഹെൽത്ത് ഇൻഫർമേഷൻ അവാർഡ് നേടിയിട്ടുണ്ട്. നല്ല ഒരു ഡോക്ടർ എന്നതിനെ പോലെത്തന്നെ നല്ല ഒരു മനുഷ്യ സ്നേഹികുടിയാണ് അദ്ദേഹം. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു.

ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഫൊക്കാനയിൽ ഉണ്ടായത്. മിന്നല്‍ വേഗത്തിൽ ഉള്ള പ്രവർത്തനങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കുവാൻ ഈ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.പുതിയ പുതിയ ആശയങ്ങൾ സംഘടനയിൽ കൊണ്ടുവരുന്നതും സംഘടനയെ പുരോഗതിലേക്ക് നയിക്കുന്നതും ഒരു ലീഡർഷിപ്പിന്റെ ക്വാളിറ്റി മാത്രമല്ല മറിച്ചു സമൂഹത്തോടുള്ള നമ്മുടെ കമ്മിറ്റ്‌മെന്റ് കൂടിയാണ് . ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് പ്രാവർത്തികമാക്കാൻ ഫൊക്കാനക്ക് കഴിയുന്നത് ഡോ. ജെയിംസ് എബ്രഹാം MD യെപോലെയുള്ള നല്ല കുറെ ഡോക്ടർമാരുടെ സഹകരണം കൊണ്ട് കൂടിയാണെന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

തന്റെ ഓഫീസും സ്റ്റാഫും ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമേ ഉള്ളു എന്നും എന്റെ സേവനങ്ങൾ അമേരിക്കൻ മലയാളീ സമൂഹത്തിന് പ്രയോജനപ്പെടുന്നതിൽ തനിക്ക് സംതൃപ്‌തി നൽകുന്ന കാര്യമാണ് എന്നും ഡോ. ജെയിംസ് എബ്രഹാം പറഞ്ഞു. എന്റെ പ്രവർത്തനങ്ങൾ ഒരു സേവനമായി തന്നെയാണ് ചെയ്യുന്നത് എന്നും അദ്ദേഹം അറിയിച്ചു.

ഫൊക്കാനയുടെ പ്രെസ്റ്റീജിസ് ആയ നിരവധി പ്രോഗ്രാമുകളിൽ ചിലതായ ഫൊക്കാന മെഡിക്കൽ കാർഡിനും, ഫൊക്കാന പ്രിവിലേജ് കാർഡിനും ശേഷം അമേരിക്കൻ മലയാളീ സമൂഹത്തിന് വളരെ അധികം പ്രയോജനം ലഭിക്കുന്ന മറ്റൊരു പ്രെസ്റ്റീജിസ് പ്രോഗ്രാമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഏവരുടെയും പ്രശംസക്ക് പാത്രമാകുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments