മിസ്സോറി സിറ്റി : ഫൊക്കാന അവതരിപ്പിക്കുന്ന സിനി ഫ്യൂഷൻ യു എസ് എ 2026 ഷോയുടെ, ഏപ്രിൽ 6 നു നടന്ന കിക്ക് ഓഫ് ചടങ്ങ് ഹ്യുസ്റ്റൺ മലയാളികൾക്ക് ആവേശമായി.
പ്രമുഖ മലയാള സിനിമ സീരിയൽ താരങ്ങളും, പിന്നണി ഗാന അവതരണ രംഗത്തെ പ്രമുഖരും അണി നിരക്കുന്ന ഷോ , 2026 മെയ് 16 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മിസ്സോറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കിക്കോഫിനോട് അനുബന്ധിച്ചു അപ്പന ബസാർ ഹാളിൽ നടന്ന യോഗത്തിൽ ഫൊക്കാനയുടെ നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുത്തു .
ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളാത്തുമഠം സ്വാഗതം ആശംസിച്ചു. നോർത്ത് അമേരിക്കയിലും കേരളത്തിലും ഫൊക്കാന നടപ്പാക്കുന്ന കർമ്മ പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും ശ്രീമതി പൊന്നുപിള്ള തന്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞു. റിയൽട്ടർ ഷാജി ജോൺ, സീമ ജോസഫ്, ജോജി ജോസഫ് , ഡോ . നൈനാൻ മാത്തുള്ള, റെജി കോട്ടയം, അനിൽ ആറന്മുള, വർഗീസ് കല്ലുവെട്ടാംകുഴി, ബാബു മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷോയിൽ നിന്ന് സമാഹരിക്കുന്ന മൂലധനം ഫൊക്കാനയുടെ കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഭവന പദ്ധതികൾക്ക് ഒരു മുതൽകൂട്ടാവുമെന്നു യോഗം വിലയിരുത്തി. ഹ്യുസ്റ്റൺ റീജിയൺ കൾച്ചറൽ കോഓർഡിനേറ്റർ വിനോയ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.
ഷോയുടെ ടിക്കറ്റ് വിതരണവും മറ്റ് വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുവാൻ ഫാൻസിമോൾ പള്ളാത്തുമഠം , വിനോയ് കുര്യൻ , റെജി കുര്യൻ, ജോജി ജോസഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
ടിക്കറ്റ് നിരക്കുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഈ വർത്തയോടൊപ്പമുള്ള ഫ്ലയറിൽ നിന്ന് ലഭ്യമാണ്.



