Saturday, April 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബഹിരാകാശത്ത് പുതിയ അധ്യായം: ചന്ദ്രയാത്ര കഴിഞ്ഞ് ഓറിയോൺ പേടകം സുരക്ഷിതമായി സമുദ്രത്തിലിറങ്ങി

ബഹിരാകാശത്ത് പുതിയ അധ്യായം: ചന്ദ്രയാത്ര കഴിഞ്ഞ് ഓറിയോൺ പേടകം സുരക്ഷിതമായി സമുദ്രത്തിലിറങ്ങി

പി.പി ചെറിയാൻ

വാഷിംഗ്ടൺ: മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള മടക്കയാത്രയിൽ നിർണ്ണായകമായി ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ദൗത്യത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികളുമായി ഓറിയോൺ പേടകം സുരക്ഷിതമായി ശാന്തസമുദ്രത്തിൽ ഇറങ്ങി.

അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രന് സമീപം വരെ പോയി മടങ്ങുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പാരച്യൂട്ടുകളുടെ സഹായത്തോടെ സമുദ്രത്തിൽ ഇറങ്ങിയ പേടകത്തെ അമേരിക്കൻ നാവികസേന വീണ്ടെടുത്തു. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ അടുത്ത ഘട്ടത്തിന് ഈ വിജയം വലിയ കരുത്താകും. സഞ്ചാരികളെയും നാസയെയും അമേരിക്കൻ പ്രസിഡന്റ് അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments