Sunday, April 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsതായ്‌വാനുമായുള്ള ദീർഘകാലത്തെ പിരിമുറുക്കത്തിന് അയവ്, പത്തിന കർമ്മപദ്ധതികൾ പ്രഖ്യാപിച്ച് ചൈന

തായ്‌വാനുമായുള്ള ദീർഘകാലത്തെ പിരിമുറുക്കത്തിന് അയവ്, പത്തിന കർമ്മപദ്ധതികൾ പ്രഖ്യാപിച്ച് ചൈന

ബീജിംങ്: തായ്‌വാനുമായുള്ള ദീർഘകാലത്തെ രാഷ്ട്രീയ പിരിമുറുക്കത്തിന് അയവ് വരുത്തുന്നതിന്റെ ഭാഗമായി നിർണായകമായ പത്തിന കർമ്മപദ്ധതികൾ പ്രഖ്യാപിച്ച് ചൈന. നേരിട്ടുള്ള വിമാന സർവിസുകൾ വർധിപ്പിക്കാനും തായ്‌വാനിൽ നിന്നുള്ള കാർഷിക-മത്സ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പുനരാരംഭിക്കാനുമാണ് തീരുമാനം.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തായ് വാൻ പ്രതിപക്ഷമായ കുമിന്റാങ് നേതാവ് ചെങ് ലി-വുനും തമ്മിൽ ബീജിംങിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയെ തുടർന്നാണ് ഈ നീക്കം. ചൈനയിലെ പ്രധാന നഗരങ്ങളായ ഷിയാൻ , ഉറുംകി, ഹാർബിൻ, കുൻമിംഗ്, ലാൻഷൗ എന്നിവിടങ്ങളിൽ നിന്ന് തായ്‌വാനിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ഉടൻ ആരംഭിക്കും. 2019 ൽ തായ്‌വാനിലേക്കുള്ള വിനോദസഞ്ചാര സന്ദർശനങ്ങൾക്കുളള നിരോധനങ്ങൾ ഉൾപ്പെടെയുള്ള യാത്ര ബന്ധങ്ങൾ ചൈന നേരത്തെ വെട്ടിക്കുറച്ചിരുന്നു.

തായ്‌വാനിൽ നിന്നുള്ള പൈനാപ്പിൾ, ഗ്രൂപ്പർ ഫിഷ്, കണവ, ട്യൂണ തുടങ്ങിയവയുടെ നിരവധി തായ്‌വാനീസ് കാർഷിക, സമുദ്രോൽപന്നങ്ങൾക്ക് 2021 മുതൽ ഏർപ്പെടുത്തിയിരുന്ന നിരോധനവും ചൈന പിൻവലിച്ചു. ഇതിന് പുറമെ തായ്‌വാന്റെ നിയന്ത്രണത്തിലുള്ള മാത്സു, കിൻമെൻ എന്നീ ദ്വീപുകളെ ചൈനയുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിർമ്മാണം സംബന്ധിച്ച ചർച്ചകളും ചൈന സജീവമാക്കിയിട്ടുണ്ട്.

തായ്‌വാനിലെ ടെലിവിഷൻ ഷോകൾക്കും ഭക്ഷണ പദാർത്ഥങ്ങൾക്കും ചൈനയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് നൽകും. ചൈനയുടെ ഈ ‘മൃദുസമീപനത്തെ’ തായ്‌വാനിലെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി വളരെ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. ചൈനയെ സാമ്പത്തികമായും അമിതമായി ആശ്രയിക്കുന്നതും ഭാവിയിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്ക തായ്‌വാൻ സർക്കാർ പങ്കുവെക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments