ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ, ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിക്ടറി പാർട്ടി മെയ് 17 ന്

Global Indian Writer · May 16, 2026 · 1 min read · 0 Comments · 0 Shares

ജോസഫ് ഇടിക്കുള.

ന്യൂ ജേഴ്‌സി : ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന് ലഭിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം ആഘോഷിക്കുന്നതിന് മെയ് 17 ന് വൈകിട്ട് 5 മണിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ, ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിക്ടറി പാർട്ടി സംഘടിപ്പിക്കുന്നു,

ബെർഗെൻ കൗണ്ടിയിലുള്ള പരാമസ്‌ സിറ്റി ഫയർ ഡിപ്പാർട്മെന്റ് ഓഡിറ്റോറിയത്തിലാണ് വിക്ടറി പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്, കൂടാതെ കേരളത്തിൽ നിന്ന് തത്സമയം നിയുക്ത മുഖ്യ മന്ത്രി വി ഡി സതീശനും മറ്റു മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയത് അധികാരമേൽക്കുന്നതും വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നു, ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് സതീശൻ നായർ,കേരളാ ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, കേരളാ ചാപ്റ്റർ നാഷണൽ ചെയർ പോൾ കറുകപ്പള്ളി, തുടങ്ങി അനേകം നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും,

വൈകിട്ട് അഞ്ചു മാണിയോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മാധ്യമപ്രവർത്തകർ, ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനൽ, ഇന്ത്യ ഫോർ ലൈഫ്, സംഗമം ന്യൂസ്, ഇമലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ഡിന്നറോടു കൂടി പരിപാടി സമാപിക്കും, പ്രവേശനം തികച്ചും സൗജന്യമാണ്, എല്ലാ കൊണ്ഗ്രെസ്സ്, യൂ ഡി എഫ് പ്രവർത്തകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെയിംസ് ജോർജ് അറിയിച്ചു,

കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജെയിംസ് ജോർജ് – 973-985-8432, ചെയർമാൻ ബിജു വലിയകല്ലുങ്കൽ – 201-723-7664, വൈസ് ചെയർമാൻ സജി ഫിലിപ്പ് – 201-925-4157. വൈസ് ചെയർമാൻ എൽദോ പോൾ – 201- 370 5019, സെക്രട്ടറി ടോം കടിയംപള്ളിൽ – 908-636-8082, ട്രഷറർ – അനിൽ മാത്യു – 201- 638-3327, നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള -201-421-5303 എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത : ജോസഫ് ഇടിക്കുള.

Share this story

Leave a Comment

Your comment will be visible after admin approval.