പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥിക്ക് താല്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തിയെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
യോഗത്തില്‍ വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീണാ ജോര്‍ജ് തിരിച്ചടിച്ചത്. അതേസമയം വീണാ ജോർജിനെ ചില നേതാക്കൾ തോൽപിക്കാൻ ശ്രമിച്ചുവെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയര്‍ന്നിരുന്നു.
ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളെക്കുറിച്ചും ഫോണിൽ വിളിച്ചാൽപോലും പ്രവർത്തകർക്ക് മന്ത്രിയെ ലഭ്യമാകാത്തതിനെക്കുറിച്ചും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ജനങ്ങൾക്കിടയിൽ ഇത്തരം പ്രതികരണങ്ങൾ ഉണ്ടായതായി കമ്മിറ്റിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുന്‍ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിനെ കോണ്‍ഗ്രസ് സ്ഥാനാർഥി അബിന്‍ വര്‍ക്കിയാണ് പരാജയപ്പെടുത്തിയത്.
Leave a Comment
Your comment will be visible after admin approval.