കൊല്ലം: മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് വീണ്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘മലബാർ കലാപവും മാറാടും മറക്കില്ലെന്ന’ തലക്കെട്ടിൽ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വിമർശനം. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണ്. കെ.എം ഷാജിയെ മന്ത്രി ആക്കിയാൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് കരുതുന്നത്. ലീഗിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കി. തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങി ലക്ഷണമാണ്. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണം ഒരുക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ആരോപിക്കുന്നു. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Leave a Comment
Your comment will be visible after admin approval.