ഓസ്ലോ: നോര്‍വേ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മോദി പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്സില്‍ പോസ്റ്റ് ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ പോസ്റ്റ് പങ്കുവെച്ചു.
ഓസ്ലോയില്‍ നോര്‍വേ പ്രധാനമന്ത്രി ജൊനാസ് ഗര്‍ സ്റ്റോറുമായി മോദി ഉഭയകക്ഷിചര്‍ച്ച നടത്തിയിരുന്നു. ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുവരും പ്രസ്താവന നടത്തി. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ഒരു നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക മോദിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, മോദി ചോദ്യങ്ങളെ ഗൗനിക്കാതെ നടന്നുനീങ്ങുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.