ഇടതുപക്ഷം ശക്തമായി തിരിച്ചു വരുമെന്നും തകർന്ന് പോകുമെന്ന് കരുതണ്ടെന്നും പിണറായി വിജയൻ

Global Indian Writer · May 19, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അംഗീകരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഭരണമാറ്റം വേണമെന്ന ജനവിധിയാണ് ഉണ്ടായത്. ഇതിനെക്കാൾ വലിയ തിരിച്ചടി തരണം ചെയ്തിട്ടുണ്ട്. ഇടതുപക്ഷം ശക്തമായി തിരിച്ചു വരുമെന്നും തകർന്ന് പോകുമെന്ന് കരുതണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കും. തങ്ങൾ നടപ്പാക്കിയ കാര്യങ്ങളിൽ ഒരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ്. മാതൃകാപരമായ രീതിയിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞു എന്നുതന്നെയാണ് കാണുന്നത്. ഇതിന് തുടർച്ചവേണം. ആ തുടർച്ച തങ്ങൾക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല. ആ നിർബന്ധവും ഇല്ല. ജനവിധി വന്നിരിക്കുന്നു. ആ വിധിയുടെ ഭാഗമായി തുടർപ്രവർത്തനങ്ങൾ നടത്തേണ്ടത് യുഡിഎഫ് സർക്കാരാണ്. നാടിന്റെ അഭിവൃദ്ധിക്ക് യുഡിഎഫ് സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്നവയെല്ലാം നടപ്പാക്കണം എന്നതാണ് നിലപാട്. അത് നടപ്പാക്കുമ്പോൾ ക്രിയാത്മകമായ പിന്തുണയും നൽകും.

Share this story

Leave a Comment

Your comment will be visible after admin approval.