വിനോയ് കുര്യൻ ഹ്യൂസ്റ്റൺ
ഹ്യുസ്റ്റൺ : ഫൊക്കാന ടെക്സസ് റീജിയൺ, മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സിനി ഫ്യൂഷൻ 2026 – കലാസന്ധ്യ മേയ് 16-ന് സെന്റ് ജോസഫ് ഹാളിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. സംഗീതവും നൃത്തവും ഹാസ്യവും ഇടകലർന്ന കലാസന്ധ്യ ഹ്യുസ്റ്റണിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറി.

പരിപാടിക്ക് തുടക്കമായി ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളാത്തുമഠം സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഫോക്കാനാ പ്രസിഡന്റ് ഡോ . സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. സാമൂഹിക ഐക്യത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കും ഇത്തരം കലാപരിപാടികൾ വലിയ ഉത്തേജനം നൽകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ,ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ . പാട്ടേൽ, മുൻ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ് , മുൻ ഫോക്കാന പ്രസിഡന്റ് ജി കെ പിള്ള,മുൻ ഫോക്കാന ആർ.വി.പി രഞ്ജിത് പിള്ള എന്നിവരുടെ സാന്നിധ്യം പൊതുപരിപാടികൾക്ക് മാറ്റുകൂട്ടി.

ആർ.ജെ സുബിനും ആർ.ജെ റോഷ്നിയും പരിപാടിയിലുടനീളം മികവുറ്റ അവതരണം കാഴ്ചവെച്ചു. സിനിമ-സ്റ്റേജ് രംഗത്തെ പ്രമുഖ താരങ്ങളായ അനു സിത്താര, വിപിൻ സേവ്യർ , ആര്യ ബഡായി ,കൃതിക, അഖിൽ കവലയൂർ , രാജേഷ് അടിമാലി എന്നിവരുടെ കലാപരിപാടികൾ പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത് .

മികച്ച സംഘാടന മികവുകൊണ്ട് ഉജ്വലമായ കലാസൃഷ്ടി കാഴ്‌ച്ച വെയ്ക്കാൻ യത്‌നിച്ച കോർഡിനേറ്റർ സുനിൽ പാറക്കലും മറ്റു സംഘടനാ ഭാരവാഹികളും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നു ഫൊക്കാന യോഗം വിലയിരുത്തി.
സിനി ഫ്യൂഷൻ 2026 ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ സ്പോൺസർമാർക്കും, സഹസംഘടനകൾക്കും, കലാകാരന്മാർക്കും, സന്നദ്ധ പ്രവർത്തകർക്കും, പങ്കെടുത്ത എല്ലാ പ്രേക്ഷകർക്കും ഫൊക്കാന റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Comment
Your comment will be visible after admin approval.