മെറ്റ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച‌തായാണ് പുതിയ റിപ്പോർട്ട്

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

മെറ്റ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച‌തായാണ് പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ മെറ്റയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാനായി കമ്പനി തുടക്കമിട്ടിരിക്കുകയാണ്. തീരുമാനം എകദേശം 8,000 പേരുടെ ജോലിയെ ബാധിക്കും.


സിംഗപ്പൂരിലെ മെറ്റ ഹബിലുള്ള ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ജോലി നഷ്ടമായത്. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 1.30) ജീവനക്കാരുടെ ഇൻബോക്സുകളിൽ എത്തിയ ഇമെയിലുകൾ വഴിയാണ് പിരിച്ചുവിടൽ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ബ്രിട്ടൻ, യു.എസ് എന്നിവിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും ജീവനക്കാർക്കും പിരിച്ചുവിട്ടതായുള്ള വിവരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Share this story

Leave a Comment

Your comment will be visible after admin approval.