ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza Drive , Valhalla , New York 10595 ) ജൂൺ 13 , ശനിയാഴ്ച
വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോട് നടത്തുന്നതാണ്.
പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി കലാകാരന്മ്മാരും കലാകാരികളുംഅവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകർ അവതരിപ്പിക്കുന്ന സംഗീതനിശയും ഉൾപ്പെടുത്തി ഫാമിലി നൈറ്റ് വർണ്ണാഭമാകുബോൾ നിങ്ങളുടെ സാനിധ്യവും സാദരം ക്ഷണിക്കുകയാണ്.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് , സെക്രട്ടറി: ടെറൻസൺ തോമസ് ,ട്രഷറര്‍ എ . വി . വർഗീസ് , വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ), ജോ. സെക്രട്ടടറി : ജോൺ കെ മാത്യു (ബോബി ) , ജോയിന്റ് ട്രഷർ ചാക്കോ പി ജോർജ് (അനി) , ട്രസ്റ്റീ ബോർഡ് ചെയർ രാജൻ റ്റി ജേക്കബ് കോർഡിനേറ്റേർ ജോയി ഇട്ടൻ മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.