ന്യൂജേഴ്സി: ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മുൻ പ്രസിഡൻ്റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ സുനിൽ തൈമറ്റത്തിൻ്റെ മാതാവ് ശ്രീമതി മോളി ജേക്കബ് (86) ൻ്റെ നിര്യാണത്തിൽ IPCNA അനുശോചനം രേഖപ്പെടുത്തുന്നതായി ഇൻഡ്യാ പ്രസ് ക്ലബ് പ്രസിഡൻ്റ് രാജു പള്ളത്ത് അറിയിച്ചു.
വടക്കഞ്ചേരി വാക്കോട് തൈമറ്റത്തിൽ പരേതനായ ടി. എം. ജേക്കബിൻ്റെ സഹധർമ്മിണിയാണ് ശ്രീമതി മോളി ജേക്കബ്.
സംസ്കാര ശുശ്രൂഷകൾ മേയ് 27 ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ സ്വഭവനത്തിൽനിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
IPCNA പ്രസിഡൻ്റ് രാജു പള്ളത്ത്, സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ സംയുക്തമായി നൽകിയ വാർത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.
Leave a Comment
Your comment will be visible after admin approval.