മീന പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇവന്റ് 2026 മെയ് 30 ശനിയാഴ്ച

Global Indian Writer · May 26, 2026 · 1 min read · 0 Comments · 0 Shares

ഈപ്പന്‍ കുരുവിള (പി.ആര്‍.ഒ)

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യത്തെ ഔദ്യോഗിക മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷനായ മീന (MEANA) 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഇല്ലിനോയിസിലെ സൗത്ത് ബാരിംഗ്ടണിൽ (3 Tennis Club Lane) വാർഷിക പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇവന്റ് സംഘടിപ്പിക്കുന്നു.

എഞ്ചിനീയർമാർ, ഐടി പ്രൊഫഷണലുകൾ, ബിസിനസ് നേതാക്കൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ — എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഈ വേദി നെറ്റ്‌വർക്കിംഗ്, മെന്റർഷിപ്പ്, പ്രൊഫഷണൽ സഹകരണം എന്നിവയ്ക്കുള്ള ഒരു സജീവ ഇടമായിരിക്കും. AI, എഞ്ചിനീയറിംഗ് നേതൃത്വം, കരിയർ വികസനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ എന്നിവയിൽ പ്രമുഖ പ്രഭാഷകർ സംസാരിക്കും.

നിലവിലെ തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, ജോലി അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കും പുതിയ ബിരുദധാരികൾക്കും MEANA ബോർഡ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

റെസ്യൂമെ കൈയിൽ കരുതി വന്നാൽ, പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഇവിടെ കാത്തിരിക്കുന്നു. ഇവന്റിനു ശേഷവും തൊഴിലന്വേഷകർക്കായി ഓൺലൈൻ മെന്ററിംഗ് പരിപാടികൾ സംഘടിപ്പിക്കാൻ MEANA പദ്ധതിയിടുന്നുണ്ട്.

അടുത്ത തലമുറ പ്രൊഫഷണലുകളെ പിന്തുണയ്ക്കുക എന്നത് MEANA-യുടെ കാതൽ ലക്ഷ്യമാണ്. കമ്മ്യൂണിറ്റിക്കൊപ്പം വളരാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്.
പരിപാടിയോടനുബന്ധിച്ച് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷനും വിവരങ്ങൾക്കും: https://forms.gle/vqam24nMKqmoiLR4A

Share this story

Leave a Comment

Your comment will be visible after admin approval.