തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

Global Indian Writer · May 28, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

തുർക്കി: ‘ഫാം ബാങ്ക്’ (Çiftlik Bank) എന്ന വ്യാജ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ റാപ്പറും യൂട്യൂബറുമായ മെഹ്മെത് അയ്ദിൻ , സഹോദരൻ ഫാത്തിഹ് എന്നിവർക്ക് 45,376 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു.

ഗെയിമുകളിലൂടെ ഡിജിറ്റൽ പശുക്കളെയും കോഴികളെയും വാങ്ങി യഥാർത്ഥ കൃഷിയിൽ നിക്ഷേപിക്കാം എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇത് വഴി ഏകദേശം 1.32 ലക്ഷം ആളുകളിൽ നിന്നായി 34 മില്യൺ ഡോളർ (ഏകദേശം 280-ലധികം കോടി രൂപ) ഇവർ തട്ടിയെടുത്തു.

ഇതൊരു പോൺസി സ്കീം ആയിരുന്നു. ഐടി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘം രൂപീകരിക്കൽ തുടങ്ങി 4,414 കുറ്റകൃത്യങ്ങൾ വെവ്വേറെ തെളിയിക്കപ്പെട്ടതിനാലാണ് ഇത്രയും വലിയ കാലയളവിലേക്ക് ശിക്ഷ ലഭിച്ചത്.

2018-ൽ രാജ്യം വിട്ട അയ്ദിൻ 2021-ൽ ബ്രസീലിൽ വെച്ച് കീഴടങ്ങുകയായിരുന്നു. തുർക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിലൊന്നാണിത്.

Share this story

Leave a Comment

Your comment will be visible after admin approval.