എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോ​​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

Global Indian Writer · May 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പരിശോധനക്ക് എത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോ​​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. സുരക്ഷ വീഴ്ച ചർച്ച ചെയ്യാൻ ഡിജിപിയെ ആഭ്യന്തരമന്ത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇന്നലത്തെ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡാ ചന്ദ്രശേഖർ പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ എട്ടു പേരെയാണ് ഇതുവരെ പിടികൂടിയത്. ഇന്ന് പിടികൂടിയ മൂന്നുപേരിൽ ഒരാളെ കോട്ടയത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ 5 പേരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുരക്ഷാവീഴ്ച ആരോപണം ശക്തമായതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി രമേശ് സംസ്ഥാന പൊലീസ് മേധാവിയെയും ഇൻറലിജൻസ് മേധാവിയെയും വിളിച്ചുവരുത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.