കൊല്ലം: പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ബിജെപി ഇഡിയെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രാഷ്ട്രീയ ലക്ഷ്യത്തോടെ ആണ് കേരളത്തിലും ഇഡി പ്രവർത്തിക്കുന്നതെങ്കിൽ ആർഎസ്പി ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നത്. ഇതിപ്പോൾ അവർ എന്ത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ല. പിണറായിക്കും കുടുംബത്തിനും ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ തൻ്റേടത്തോടെ ഇഡിക്ക് മുന്നിൽ നിൽക്കണമായിരുന്നു. ഇഡി റെയ്ഡ് നടത്തിയപ്പോൾ കുറ്റം പറയുന്നത് രാഹുൽ ഗാന്ധിയെ എന്നിട്ടും മോദിയെ കുറിച്ച് ഒരക്ഷരം പറയുന്നില്ല. മോദിയെ തൃപ്തിപ്പെടുത്താൻ രാഹുൽഗാന്ധിയെ പറയുക’യാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തകരാൻ പാടില്ല. സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ല. സിപിഎമ്മിൽ നിന്ന് താമരയിലേക്ക് പോകാൻ ആൾക്കാർ തയ്യാറാകുന്നു. ചാത്തന്നൂരും കഴക്കൂട്ടത്തും അത് തെളിഞ്ഞു എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.