തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും ഭരണസമിതി അറിയിച്ചു.പൊലീസ് നഷ്ടപ്പെട്ടുവെന്നു പറയുന്ന വൈര നാമയും വിളക്കും ക്ഷേത്രത്തിനുള്ളില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്ന് ഭരണസമിതി പറയുന്നു.
ബന്ധപ്പെട്ട അധികാരികളെയോ ഭരണസമിതിയെയോ സമീപിക്കാതെയും വ്യക്തമായ അന്വേഷണം നടത്താതെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയാണ് ഇന്ന് യോഗം ചേര്‍ന്നത്.
Leave a Comment
Your comment will be visible after admin approval.