കർണാടകയിൽ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

Global Indian Writer · May 30, 2026 · 1 min read · 0 Comments · 0 Shares

ബംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. മുഖ്യമന്ത്രി പദവിയിൽ നിന്നും രാജിവച്ച സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഹൈക്കമാന്റുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണമായിരുന്നു ചർച്ചയുടെ മുഖ്യ അജണ്ട.


സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര , വിശ്വസ്തനായ സന്തോഷ് ലാഡ എന്നിവർക്ക് മികച്ച വകുപ്പുകളിൽ മന്ത്രിസഭാ പ്രവേശനം ഉറപ്പിക്കാൻ കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ,രാഹുൽഗാന്ധി കെ.സി വേണുഗോപാൽ എന്നിവരുമായിട്ടാണ് സിദ്ധരാമയ്യ ഇന്നലെ ചർച്ച നടത്തിയത്. രാജ്യസഭയിലേക്ക് സിദ്ധരാമയ്യ എത്തണം എന്ന ആവശ്യമാണ് മൂന്നു നേതാക്കളും ഉന്നയിച്ചത്. ഇന്ന് ബംഗളൂരിൽ വൈകിട്ട് നാല് മണിക്ക് ചേരുന്ന യോഗത്തിൽ ഡി.കെ ശിവകുമാറിന്റെ സഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും.

Share this story

Leave a Comment

Your comment will be visible after admin approval.