അറിഞ്ഞിരിക്കാം, യുഎഇയിൽ പ്രധാനപ്പെട്ട ആറ് മാറ്റങ്ങൾ നിലവിൽ വരുന്നു

Global Indian Writer · May 31, 2026 · 1 min read · 0 Comments · 0 Shares

യുഎഇയിൽ നാളെ മുതൽ സാധാരണക്കാരായ പ്രവാസികളുടെയും സ്വദേശികളുടെയും ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ആറ് മാറ്റങ്ങൾ നിലവിൽ വരുന്നു. നിയമപരമായ പ്രായപരിധി കുറച്ചതു മുതൽ പാർക്കിങ് നിരക്കുകൾ, ശമ്പള വിതരണ നിയമം, സാലിക് ടോൾ എന്നിവയിലടക്കം വലിയ മാറ്റങ്ങളാണ് ജൂൺ ഒന്നു മുതൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.


യുഎഇയിൽ ജൂൺ ഒന്നായ നാളെ മുതൽ വലിയ നയതന്ത്ര-സാമ്പത്തിക മാറ്റങ്ങളാണ് വരുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ നിയമപരമായ പ്രായപരിധി 21 -ൽ നിന്നും 18 ആയി കുറച്ചു എന്നതാണ്. ഇതോടെ 18 വയസ്സ് തികഞ്ഞവർക്ക് യുഎഇയിൽ സ്വന്തം പേരിൽ കരാറുകളിൽ ഏർപ്പെടാനും, സ്വത്തുക്കൾ കൈകാര്യം ചെയ്യാനും, സാമ്പത്തിക-നിയമപരമായ തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കാനും പൂർണ്ണമായ നിയമസാധുത ലഭിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ മാറ്റം.

വാഹന ഉടമകളുടെ പോക്കറ്റ് ചോർത്തുന്ന രണ്ട് മാറ്റങ്ങളാണ് അടുത്തത്. ദുബായിലെ റോഡ്-സ്ട്രീറ്റ് പാർക്കിംഗുകൾക്കും പെർമിറ്റുകൾക്കും നാളെ മുതൽ 5 ശതമാനം വാറ്റ് ബാധകമാകും. കൂടാതെ, പാർക്കിങ് മീറ്ററുകളിലെ ക്യാഷ് പേയ്‌മെന്റ് സംവിധാനം നാളെ മുതൽ ഘട്ടം ഘട്ടമായി നിർത്തലാക്കും. ഇനി മുതൽ നോൽ കാർഡുകളോ പാർക്കിൻ മൊബൈൽ ആപ്പോ വഴി മാത്രമേ പാർക്കിംഗ് തുക അടയ്ക്കാനാകൂ. ഇതിനൊപ്പം ദുബായിലെ സാലിക് ടോൾ നിരക്കുകളിലും ടാഗ് ആക്ടിവേഷൻ ഫീസിലും നാളെ മുതൽ 5 ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങും.

Share this story

Leave a Comment

Your comment will be visible after admin approval.