കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനവുമായി കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വെള്ളാപ്പള്ളിയെ മന്ത്രി സന്ദർശിച്ചതിൽ സാധാരണ പ്രവർത്തകർക്ക് ശക്തമായ നിരാശയും പ്രതിഷേധവുമുണ്ടെന്നും സന്ദർശനത്തെ പൂർണമായും അപലപിക്കുന്നുവെന്നും ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസ് മന്ത്രിയിൽ നിന്നും കേരളം ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും വിമർശനത്തെ ബിന്ദു കൃഷ്ണ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുൽഖിഫിൽ കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
‘പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,
താങ്കൾ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങൾ. കോൺഗ്രസ് പ്രസ്ഥാനം എന്നും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങൾക്ക് ഏറെ സന്തോഷം നൽകിയത്. എന്നാൽ, ഇന്ന് താങ്കൾ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോൾ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. അത് താങ്കൾ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങൾ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദർശനത്തെ ഞങ്ങൾ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നു.
Leave a Comment
Your comment will be visible after admin approval.