തിരുവനന്തപുരം: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 99 വോട്ടാണ് ഷാനിമോൾ ഉസ്മാൻ നേടിയത്. മൂന്ന് ബിജെപി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയില്ല.
യുഡിഎഫിൽ നിന്ന് ഷാനിമോൾ ഉസ്മാനും എൽഡിഎഫിൽ നിന്നും മുഹമ്മദ് മുഹ്സിനുമായിരുന്നു മത്സരിച്ചത്. സ്പീക്കറെ ഒഴിച്ചുനിർത്തിയാൽ സ്വതന്ത്രർ അടക്കം 101 സീറ്റുകളുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം ഉറപ്പായിരുന്നു. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയ്ക്ക് വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.