ഗ്യാസ്-ഇന്ധനവില വർധനവിനെ ന്യായികരിച്ച് സുരേഷ് ഗോപി

Global Indian Writer · June 4, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: ഗ്യാസ്-ഇന്ധനവില വർധിച്ചത് ഏറുപടക്കം എറിഞ്ഞിട്ടാണോ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസ ചോദ്യം.

ഇന്ത്യയിൽ മാത്രം കരുതിക്കൂട്ടി വില വർധിപ്പിക്കുന്നതല്ല. ലോകം മുഴുവൻ യുദ്ധ പശ്ചാത്തലത്തിൽ ആയതുകൊണ്ട് സ്വീകരിക്കുന്ന കൺട്രോളിങ് മെത്തേഡാണത്. ഗ്യാസിന്റെ ലഭ്യതക്കുറവ് ഉണ്ടാകരുത് എന്നതാണ് ലക്ഷ്യം. വില നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല ഗ്യാസിന്റെ വില വർധിപ്പിച്ചത്. എന്തുകൊണ്ടാണ് ഗ്യാസിന്റെ വില വർധിച്ചതെന്ന് നമ്മൾ മനസിലാക്കണം. വീടുകളിൽ ഗ്യാസ് എത്താനുള്ള നടപടികൾക്ക് വേണ്ടിയാണ് വാണിജ്യ ഗ്യാസിന്റെ വിലക്കൂട്ടിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.