അടൂർ വൈ.ഡബ്ലു.സി.എ പരിസ്ഥിതിദിനാഘോഷവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Global Indian Writer · June 5, 2026 · 1 min read · 0 Comments · 0 Shares

അടൂർ: വൈ.ഡബ്ലു.സി.എ ഓഫ് ഇന്ത്യ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് വി.എച്ച്.എസ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടെറേറിയം നിർമാണം, റിട്ടയർഡ് അഗ്രികൾച്ചർ ഓഫീസറുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ക്ലാസ് എന്നിവ നടത്തി.

പ്രസിഡന്റ് അമ്പീ കുര്യൻ പരിപാടിയുടെ അദ്ധ്യക്ഷനായി. സ്‌കൂളിന് പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള ബോട്ടിൽ ബൂത്ത് നൽകി. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു.

തൈകൾ നടീൽ, വൈ സബ്ബു.സി.എ ഹാളിൽ ഗ്രീൻ ബോക്സ് വെച്ചു പഴയ വസ്ത്രങ്ങളും പുസ്തകങ്ങളും ശേഖരണം എന്നിവയും സംഘടിപ്പിച്ചു. ശ്യാമകുര്യൻ, ഉഷാജോൺ, മേഴ്സി നൈനാൻ, മേരി ജേക്കബ്, സാറാമ്മ മാത്യു, ശീതൾ, അനോവ എന്നിവർ സംസരിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.