കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

Global Indian Writer · June 5, 2026 · 1 min read · 0 Comments · 0 Shares

കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നീ 4 വടക്കൻ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ്കാലാവസ്ഥാ പ്രവചനം. മലപ്പുറം മുതല്‍ കാസര്‍കോടു വരെയുള്ള അഞ്ചു ജില്ലകളില്‍ നാളെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ മറ്റന്നാളും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തെക്കന്‍ജില്ലകളില്‍ മഴ താരതമ്യേന കുറവായിരിക്കും. ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാനാണ് ഉത്തരവ്.

Share this story

Leave a Comment

Your comment will be visible after admin approval.