ഇന്‍ഡ്യ സഖ്യ യോഗത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുക്കില്ല

Global Indian Writer · June 7, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യ യോഗത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചകമായി വിട്ടുനില്‍ക്കാനാണ് തീരുമാനം. അതേസമയം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി യോഗത്തില്‍ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തില്‍ സിപിഐഎം അറിയിക്കും. യോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് സിപിഐയുടെയും തീരുമാനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാകും യോഗത്തില്‍ പങ്കെടുക്കുക. പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.

ബിജെപിക്കെതിരായ പോരാട്ടമായിരുന്നു ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുമ്പോഴുള്ള പരസ്പര ബഹുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കേരളത്തില്‍ ഉണ്ടായില്ലെന്നും എം എ ബേബി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പോലും സിപിഐഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.