തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ സ്റ്റാഫിൽ നിന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി. പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയർത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിൻ്റെ രാജി. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും ബെന്നി തോമസിൻ്റെ നിയമത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവായ ബെന്നി തോമസ് കണ്ണൂർ ഡിസിസി സെക്രട്ടറിയാണ്.
താൻ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറൽ ഏൽക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും ബെന്നി തോമസ് കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.