ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഇല്ലായിരുന്നെന്ന് സണ്ണി ജോസഫ്

Global Indian Writer · June 8, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സഹോദരീഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഇല്ലായിരുന്നെന്നും, വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടി അദ്ദേഹം സ്വയം രാജി വെക്കുകയായിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തനിക്ക് ആവശ്യമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.


നിയമന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഇതിന്റെ നിയമപരമായ വശങ്ങൾ താൻ പരിശോധിച്ചിരുന്നതായി സണ്ണി ജോസഫ് പറഞ്ഞു. ‘പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നതിന് യോഗ്യതയോ അയോഗ്യതയോ ഉണ്ടോ എന്ന് പരിശോധിച്ചു. സഹകരണ വകുപ്പിലൊക്കെ ചിലപ്പോൾ ബന്ധുക്കൾക്ക് അയോഗ്യതയുണ്ട്, എന്നാൽ ഇവിടെ അയോഗ്യതയൊന്നുമില്ല,’ എന്ന് മന്ത്രി വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.