വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് പി.ജയരാജൻ

Global Indian Writer · June 9, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് പി.ജയരാജൻ.വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണ്. വെള്ളാപ്പള്ളി നവോത്ഥാന സമിതി അധ്യക്ഷനായി തുടരവേ മകൻ സംഘപരിവാറിനൊപ്പവുമാണ്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് നിലവിൽ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ കുറ്റപ്പെടുത്തി.


വെള്ളാപ്പള്ളിയെ തള്ളണം എന്ന നിലപാട് സിപിഎം നേതൃയോഗത്തിൽ എന്ന തീരുമാനമെടുത്തതിന് പിന്നാലെയാണ് പി.ജയരാജന്റെ വിമർശനം. അദ്ദേഹം രചിച്ച ‘ഹിന്ദുക്കളുടെ സനാതന വഴികൾ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് പി.ജയരാജന്റെ വിമർശനം. ചടങ്ങിൽ പങ്കെടുത്ത ആളുടെ സംശയത്തിന് മറുപടിയായിരുന്നു പി.ജയരാജന്റെ വെള്ളാപ്പള്ളി വിമർശനം.

നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്എൻഡിപിയുടെ ആനുകാലിക നിലപാടെന്ത് എന്നായിരുന്നു സദസിൽ നിന്ന് ഉയർന്ന ചോദ്യം അതിനുള്ള മറുപടിയായാണ് പി.ജയരാജന്റെ മറുപടി. കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ വെള്ളാപ്പള്ളിയെ ചുമന്നത് ശരിയായില്ലെന്ന നിലപാട് ഉയർന്നിരുന്നു. തോൽവിക്ക് ശേഷമുള്ള കമ്മിറ്റികളിലും വെള്ളാപ്പള്ളി വിഷയത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.