വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായി എന്ന് കെ മുരളീധരൻ

Global Indian Writer · June 11, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ സുഗതന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് വെടിവെച്ചതിൽ പൊലീസിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ. വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായി. ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്‍റെ മണ്ഡലത്തിൽ ഉണ്ടായത്. പൊലീസ് ആശങ്ക ഉണ്ടാക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

”പ്രശ്നങ്ങളൊക്കെ ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥലം എംഎൽഎ എന്ന നിലയിൽ എന്‍റെ ആഗ്രഹം. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനകാലത്താണ് ഈ വെടിയുടെ ശബ്ദം കുറെശ്ശെ മുഴങ്ങാൻ തുടങ്ങിയത്. വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായി. അനാവശ്യമായ ടെൻഷൻ പൊലീസ് ഉണ്ടാക്കാൻ പാടില്ല” മുരളീധരൻ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.