ക്നാനായ റീജിയൻ യുവജന ധ്യാനത്തിന് ഒരുങ്ങി ഡാളസ് യൂത്ത് മിനിസ്ട്രി

Global Indian Writer · June 11, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്സിൽ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് ധ്യാനം ജൂൺ 11 മുതൽ 14 വരെ ഡാളസിൽ ഉള്ള ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫാ. കെവിൻ മുണ്ടയ്ക്കൽ, ബ്രദർ: റെജി മുട്ടം എന്നിവരുടെ നേതൃത്വത്തിൽ ധ്യാനം നടത്തപ്പെടുന്നത്.

ഹെസ്കൂൾ വിദ്യാർത്ഥികൾ മുതൽ 25 വയസ്സ് വരെ ഉള്ള യുവജനങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കുന്നത്. ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മീഷനിൽ നിന്നും 90 യുവജനങ്ങൾ പങ്കെടുക്കും. ഡാളസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാവരെയും സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. യുവജനങ്ങൾക്കായ് ആദ്യമായി നടത്തപ്പെടുന്ന ധ്യാനത്തിന്റെ അഭിഷേകത്തിനായി ഏവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്ന് യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ ആവിശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.