ചന്ദ്രന്‍ തില്ലങ്കേരി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി

Global Indian Writer · June 12, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ചന്ദ്രന്‍ തില്ലങ്കേരി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി. ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ കെപിസിസി സെക്രട്ടറിയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.


സഹോദരീ ഭര്‍ത്താവും ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബെന്നി തോമസിനെയാണ് സണ്ണി ജോസഫ് പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചിരുന്നത്. പാര്‍ട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരീ ഭര്‍ത്താവിന്റെ നിയമനം. വലിയ വിവാദത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ബെന്നിയുടെ രാജി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സാധാരണ രീതിയാണെങ്കിലും അതിനൊപ്പം സ്വന്തം ബന്ധുക്കള്‍ക്ക് കൂടി പദവികള്‍ നല്‍കുന്നത് വലിയ വൈരുദ്ധ്യമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെയെല്ലാം അസാധുവാക്കുന്ന തരത്തിലുള്ള നീക്കമാണ് വൈദ്യുത മന്ത്രി നടത്തിയതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെയും നിലപാട്.

Share this story

Leave a Comment

Your comment will be visible after admin approval.