പി പി ചെറിയാൻ
അറ്റ്ലാന്റ: ജോർജിയ ഗവർണർ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രാഥമിക തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ശതകോടീശ്വരൻ റിക്ക് ജാക്സൺ അട്ടിമറി വിജയം നേടി. ട്രംപും നിലവിലെ ഗവർണർ ബ്രയാൻ കെമ്പും പിന്തുണച്ച ലെഫ്റ്റനന്റ് ഗവർണർ ബർട്ട് ജോൺസിനെയാണ് ഹെൽത്ത് കെയർ വ്യവസായിയായ റിക്ക് ജാക്സൺ തോൽപ്പിച്ചത്.
സ്വന്തം സമ്പാദ്യത്തിൽ നിന്ന് 100 മില്യണിലധികം ഡോളർ (ഏകദേശം 800 കോടിയിലധികം രൂപ) പ്രചാരണത്തിനായി ചിലവഴിച്ചാണ് ജാക്സൺ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഔദ്യോഗിക പാനലിനെ അട്ടിമറിച്ചത്. ട്രംപിന്റെ ശക്തമായ സ്വാധീനത്തെ പണക്കരുത്ത് കൊണ്ട് മറികടന്ന ഈ വിജയം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിക്ക് ജാക്സൺ, വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസിനെ നേരിടും.
Leave a Comment
Your comment will be visible after admin approval.