എഡ്മണ്ടൺ, കാനഡ: എഡ്മണ്ടണിൽ കരാട്ടെ പരിശീലനം നൽകുന്ന SIMAA Karate Edmonton ജൂൺ 13, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും ശിസ്തവും സ്ഥിരമായ പരിശീലനവും അംഗീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ Blue Belt, Green Belt, Orange Belt, Yellow Belt വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ അവരുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയിലുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസം, ശിസ്തം, ആദരവ്, ആവേശം എന്നിവ SIMAA കരാട്ടെ പിന്തുടരുന്ന മൂല്യാധിഷ്ഠിത പരിശീലന രീതിയെ വ്യക്തമായി പ്രതിഫലിപ്പിച്ചു.
ചടങ്ങിൽ മുഖ്യാതിഥികളായി Fr. Thomas Poothicote, Edmonton കൂടാതെ Mr. Rejo Mathew, Realtor and Businessman, Edmonton എന്നിവർ പങ്കെടുത്തു. ഇരുവരും ചേർന്ന് വിദ്യാർത്ഥികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിശിഷ്ടാതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും അഭിമാനകരമായ അനുഭവവുമായിരുന്നു.
മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, responsibility എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെ വഹിക്കുന്ന പങ്ക് അതിഥികൾ പ്രശംസിച്ചു. കുട്ടികളുടെ സമർപ്പണവും പരിശീലന മികവും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.
ചടങ്ങ് SIMAA കരാട്ടെയുടെ Hanshi Shaju Paul, Chief Instructor and Examiner, കൂടാതെ Renshi Sheelu Joseph, Chief Instructor എന്നിവരുടെ മാർഗ്ഗനിർദേശത്തിൽ സംഘടിപ്പിച്ചു. Abi Nellickal, Instructor Canada (simaakarate.com, mobile 825 526 6060) ചടങ്ങിൽ നേരിട്ട് സന്നിഹിതനായി പരിപാടികൾ ഏകോപിക്കുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശം നൽകുകയും ചെയ്തു.
എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിച്ച മറ്റൊരു വിജയകരമായ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങായി ഇത് ശ്രദ്ധേയമായി. സംഘടനയുടെ തുടർച്ചയായ വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു.
രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്കും വിദ്യാർത്ഥികളുടെ സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. Baiju Babu and Charly Abraham വിശിഷ്ടാതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് Dn. Varghese Job വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും കരാട്ടെ വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു.
ശക്തമായ മൂല്യങ്ങളോടുകൂടിയ ആത്മവിശ്വാസമുള്ള അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് വിജയകരമായി അവസാനിച്ചത്.
Leave a Comment
Your comment will be visible after admin approval.