പി പി ചെറിയാൻ
ടെക്സസ് :ടെക്സസിലെ ഹിൽ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4:30-ഓടെ സ്റ്റേറ്റ് ഹൈവേ 171-ൽ ബൈനത്തിനും മലോണിനും സമീപമാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.
വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ (overtake) ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാനുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും പൂർണ്ണമായി തീപിടിച്ചു. വാനിലുണ്ടായിരുന്ന രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും, കാറിലുണ്ടായിരുന്ന രണ്ട് പേരുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന മൂന്നാമതൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മരണപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Leave a Comment
Your comment will be visible after admin approval.