ദുബായ്: നഗരത്തിലെ ആറ് പ്രധാന റോഡുകളിലായി നടപ്പാക്കുന്ന പ്രത്യേക ബസ്, ടാക്സി പാതകളുടെ നിർമാണം 30 ശതമാനം പിന്നിട്ടതോടെ പദ്ധതിയുടെ പ്രധാന ഗുണഫലങ്ങൾ പുറത്തുവിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ). ആകെ 14.5 കിലോമീറ്റർ നീളത്തിൽ ഒരുങ്ങുന്ന പുതിയ പാതകൾ പൂർത്തിയാകുന്നതോടെ ചില റൂട്ടുകളിൽ യാത്രാസമയം 59 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ബസുകൾ കൃത്യസമയത്ത് എത്തുന്നതിൽ 56 ശതമാനം വരെ പുരോഗതിയും പ്രതീക്ഷിക്കുന്നുണ്ട്.
പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന മികച്ച ആഗോള മാതൃകകളിലൊന്നാണ് ഈ പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ വ്യക്തമാക്കി. യാത്രാസമയം കുറയുന്നതിനൊപ്പം ബസുകളുടെയും ടാക്സികളുടെയും പ്രവർത്തനച്ചെലവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും പുതിയ പാതകൾ സഹായിക്കും. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.