ജോസ് കാടാപുറം
ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003 ) വച്ച് ജൂലായ് 18ന് ശനിയാഴ്ച 5 പിഎം ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
1995-ല്‍ ആരംഭിച്ച വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 31 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.നിർധനാരായ സ്നേഹിതർക്കു വീട് വച്ച് നൽകാനും പിറവം സംഗമത്തിന് കഴിഞ്ഞു ..
സ്കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാർഡുകൾ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു . കലാപരിപാടികള്‍ക്ക് പുറമെ വിഭവ സമർഥമായ സദ്യയോട് പരിപാടികള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് മനോഹർ തോമസ് 917-974-2670 സെക്രട്ടറി ജെനു ,കെ പോൾ 516 957 0716
Leave a Comment
Your comment will be visible after admin approval.